വിമല യു.പി സ്കൂൾ 57-ാം വാർഷികം ആഘോഷിച്ചു

നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൻ്റെ 57-ാം വാർഷിക ആഘോഷം നോവ 2K25 സ്കൂൾ മാനേജർ ഫാ. ജോർജ്ജ് കറുകമാലിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വിമല യു.പി സ്കൂളിൻ്റെ നവീനവും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയതുമായ വിവിധ പ്രവർത്തനങ്ങളെ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുസ്മരിച്ചു.
ജില്ല, ഉപജില്ല മേളകളിലടക്കം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ വാർഷികാഘോഷ ചടങ്ങിൽ ആദരിച്ചു.ഹെഡ്മിസ്ട്രസ് ആൻസി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ , പി.റ്റി.എ പ്രസിഡൻ്റ് ബിജു കാട്ടേകുടി, പി.റ്റി.എ വൈസ് പ്രസിഡന്റ് ജിനേഷ് കുര്യൻ, എം.പി.റ്റി.എ ചെയർ പേഴ്സൺ സൗമ്യ ജോമോൻ, സ്കൂൾ ലീഡർ അലക്സ് ജോമോൻ, സെൻ്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, സെൻ്റ് തോമസ് എൽ.പി സ്കൂർ ഹെഡ്മിസ്ട്രസ് നിർമ്മല വി.എസ് , സിനിയർ അസിസ്റ്റൻ്റ് സി. അൽഫോൻസ അഗസ്റ്റിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും രക്ഷിതക്കളുടെ നിറ സാന്നിധ്യവും ചടങ്ങിന് മാറ്റ് കൂട്ടി.