Kodiyathur

കൊടിയത്തൂർ പഞ്ചായത്ത് ഇനി മാലിന്യമുക്ത ടൗൺ

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ ടൗണുകളെല്ലാം ഇനിമുതൽ വൃത്തിയുള്ളതായിരിക്കും. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ ടൗണുകൾ വൃത്തിയാക്കി മാലിന്യമുക്തമായി പ്രഖ്യാപിച്ചു.
കൊടിയത്തൂർ, പന്നിക്കോട്, എരഞ്ഞിമാവ്, ഗോതമ്പ് റോഡ്, പള്ളിത്താഴെ, തോട്ടുമുക്കം എന്നീ ടൗണുകളാണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, മെമ്പർമാരായ ടി.കെ. അബൂബക്കർ, വി. ഷംലൂലത്ത്, രതീഷ് കളക്കുടികുന്നേൽ, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, അസി. സെക്രട്ടറി അബ്ദുൾ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ ഷരീഫ് അമ്പലക്കണ്ടി, ഹരിതകേരളമിഷൻ റിസോഴ്സ്‌പേഴ്സൺ രാജേഷ്, വ്യാപാരിപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മുഴുവൻടൗണുകളിലും മാലിന്യമുക്തബോർഡുകളും അജൈവമാലിന്യം ശേഖരിക്കുന്നതിനായി ബിന്നുകളും ജൈവമാലിന്യം ശേഖരിക്കാൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി റിങ്‌ കമ്പോസ്റ്റും ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button