തുഷാരഗിരി ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പന്റെ ഭാഗമായി ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെയും വിവിധ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും മാലിന്യമുക്തമാക്കി പ്ലാസ്റ്റിക് അടക്കമുള്ള ജൈവ -അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്തി.
വിവിധങ്ങളായ വിവര വിദ്യാഭ്യാസ സംവേദന ബോർഡുകൾ , ബോട്ടിൽ ബൂത്തുകൾ, ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബിന്നുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, സിസി ടിവി ക്യാമറകൾ എന്നിവ സ്ഥാപിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെയും അങ്ങാടികളെയും ഹരിത ടൂറിസം ഗ്രാമമാക്കുന്നതിന്റെ ഭാഗമായി തുഷാരഗിരി ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായുള്ള പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ജമീല അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിമൽ പി മുഖ്യ പ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിസിലി ജേക്കബ്, വനജ വിജയൻ, റോസിലി മാത്യു,ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, റീനാ സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഷാലു പ്രസാദ്, ഓയിസ്കാ നെല്ലിപ്പോൽ ചാപ്റ്റർ പ്രസിഡൻറ് വിൽസൺ തറപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് ഡിടിപിസി സെക്രട്ടറി ഷെല്ലി മാത്യൂ സ്വാഗതവും തുഷാരഗിരി വനസംരക്ഷണസമിതി പ്രസിഡണ്ട് ജേക്കബ് കോട്ടൂപ്പള്ളി നന്ദിയും രേഖപ്പെടുത്തി.