Kodanchery
ചിപ്പിലിതോട് മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്

കോടഞ്ചേരി:ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്.ലോറിയിലുണ്ടായിരുന്നത് അന്യസംസ്ഥാന തൊഴിലാളിയാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. വയനാട് ഭാഗത്തുനിന്നും പെരിന്തൽമണ്ണയിലേക്ക് പോയ മിനിലോറി ആണ് നിയന്ത്രണം വിട്ട് വട്ടം മറിഞ്ഞ് റോഡിൽ വിലങ്ങി നിൽക്കുന്നത്.
ആറുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഇതിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ആയിരുന്നു.
വാഹനത്തിൽ ഉണ്ടായിരുന്ന കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പ് തൂണുകൾ ദേഹത്ത് വീണാണ് തൊഴിലാളികൾക്ക് അപകടം സംഭവിച്ചത്.