Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് സമാപനം കുറിയ്ക്കും. ഉച്ചകഴിഞ്ഞ് 2:30ന് ആരംഭിക്കുന്ന കാര്യപരിപാടികൾ 5:30ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും.
ഉച്ചകഴിഞ്ഞ് 2:30ന് ആരംഭിക്കുന്ന പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം മുൻ കോർപറേറ്റ് മാനേജർ ഫാ.മാത്യു മാവേലി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5:30നു താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വയനാട് എം.പി രാഹുൽ ഗാന്ധി, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് എന്നിവർ മുഘ്യപ്രഭാഷണം നടത്തും.







