Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത ഗ്രാമ പ്രഖ്യാപനം ഇന്ന് എം.എൽ.എ നിർവഹിക്കും

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ സംസ്കരണത്തിൽ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ജൈവ അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള റിംഗ് കമ്പോസ്റ്റുകൾ, ബൊക്കാശി ബക്കറ്റുകൾ, ബിന്നുകൾ, സോക്ക്പ്പിറ്റുകൾ തുടങ്ങി വിവിധങ്ങളായ ഉപാധികൾ ജനങ്ങൾക്ക് ലഭ്യമാക്കിയും പൊതുവിടങ്ങളെ ശുചീകരിച്ച് വലിച്ചെറിയൽ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചതിന്റെയും തുടർച്ചയായി
ടൂറിസം കേന്ദ്രങ്ങൾ, ടൗണുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുവിടങ്ങൾ എന്നിവയെല്ലാം ഹരിത കേന്ദ്രങ്ങളായി
പൊതുജനങ്ങൾക്ക് അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുവാനായി ബോട്ടിൽ ബൂത്തുകൾ, ഭിന്നുകൾ, വിവര വിദ്യാഭ്യാസ സംവേദന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവൽക്കരണ ബോർഡുകൾ, ഒയിസ്ക്കാ ഇൻറർനാഷണൽ നെല്ലിപ്പൽ ചാപ്റ്റർ, ശ്രേയസ് ബത്തേരി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങി വിവിധങ്ങളായ സന്നദ്ധ സംഘടനകളെ ചേർത്തുനിർത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഹരിത ഗ്രാമപഞ്ചായത്ത് ആയി ടൗണിൽ വെച്ച് പ്രഖ്യാപിക്കുന്നു.

സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ , ഓട്ടോ ടാക്സി തൊഴിലാളികൾ, എൻജിഒ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ അണിചേർന്ന് വിളംബര ജാഥയോട് കൂടിയാണ് പ്രഖ്യാപനം നടത്തുന്നത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഹരിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി 21 വാർഡുകളിലും പൊതുവിടങ്ങളിൽ പ്രത്യേക ശുചികരണ പ്രവർത്തികളും ബോധവൽക്കരണ പരിപാടികളും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെയും വാർഡ്തല സാനിറ്റേഷൻ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ പൂർത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി അറിയിച്ചു. പൊതു ആഘോഷ പരിപാടികളിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഇലകളും ചെറിയ വാട്ടർ ബോട്ടിലുകളുടെ ഉപയോഗവും ഒഴിവാക്കേണ്ടതാണന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പരമാവധി ഉപയോഗം കുറയ്ക്കുവാനും ഉപയോഗിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുവാനും പൊതുജനങ്ങൾ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന ബോധത്തോടുകൂടി കടന്നുവരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

നാളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും. മാതൃകാപരമായ സേവനങ്ങൾ ചെയ്ത വ്യക്തികൾ സംഘടനകൾ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുകയും ചെയ്യും.

Related Articles

Leave a Reply

Back to top button