Thiruvambady
കുടിയേറ്റ കാലത്തെ കാളിയാമ്പുഴ പാലം ഇന്ന് ഓർമയാകും

തിരുവമ്പാടി : കുടിയേറ്റ കാലത്ത് കൂട്ടായ്മയുടെ വിജയഗാഥ തീർത്ത പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴ പാലം ഇന്ന് ഓർമയാകും. ആനക്കാംപൊയിൽ –മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് പൊളിക്കുന്നത്.
1965ൽ പുല്ലൂരാംപാറ ഇടവക വികാരി ഫാ.അഗസ്റ്റിൻ കീലത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ അധ്വാന ശക്തി മൂലധനമാക്കി കുടിയേറ്റ മേഖലയുടെ വികസന കവാടമായി കാളിയാമ്പുഴ പാലം നിർമിച്ചത്. 1966 മേയ് 18ന് അന്നത്തെ കോഴിക്കോട് കലക്ടർ യു.മഹാബലി റാവു ആണ് പാലം ഉദ്ഘാടനം ചെയ്തത്. 6 മാസം മുൻപ് ഈ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിൽ വീണ് രണ്ട് പേർ മരിച്ചതും കാളിയാമ്പുഴ പാലത്തിന്റെ ഓർമകളിൽ പെടുന്നതാണ്.