മരിയൻ പ്രോ ലൈഫ് മൂവ്മെന്റിന്റെ സേവനം സ്തുത്യർഹം: താമരശ്ശേരി ബിഷപ്പ്

തിരുവമ്പാടി : താമരശേരി രൂപത മരിയൻ പ്രോ ലൈഫ് മുവ്‌മെൻ്റ് ചെയ്യുന്ന സേവനങ്ങൾ സുത്യർഹമാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.താമരശേരി രൂപത മരിയൻ പ്രോ ലൈഫ് മൂവ്മെന്റ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമവും പ്രോലൈഫ് ദിനാചരണവും ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. തിരുവമ്പാടി ഫൊറോന പള്ളിയോട് ചേർന്ന് ഒരുക്കിയ പ്രോലൈഫ് സക്വയറിൻ്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു.
പ്രോ ലൈഫ് രൂപതാ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. തോമസ് വി. മേക്കാട്ട്, ഡോ. ഫിലോമിന ജോയ്, ഡോ. ടീന സിഎംസി, എസ്.എച്ച് സന്യാസസമൂഹം, എം. എസ്.ജെ സന്യാസസ്‌മൂഹം, സി.എം.സി സന്യാസസമൂഹം, അമ്പിളി മാത്യു പാറേക്കുടിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ജേക്കബ് തിട്ടയിൽ, രൂപത പ്രസിഡന്റ് സജീവ് പുരയിടം, സിസ്റ്റർ റീന ടോം എസ്എ , സിസ്റ്റർ പവിത്ര സിഎംസി, സിസ്റ്റർ കർമലെറ്റ് എംഎസ്ജെ, എമ്മാനുവൽ പുതുപ്പള്ളിതകി ടിയേൽ, സെമിലി അറക്കപ്പറമ്പിൽ, സുബിൻ തയ്യിൽ, ജോൺസൺ തെങ്ങും തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. തോമാച്ചൻ പുത്തൻപുര, ബിനു ജോസ്, പ്രിൻസ് തിനംപറമ്പിൽ, ഷാജി പുളിയിലക്കാട്ട്, വിനോദ് വെട്ടത്ത്, ആന്റപ്പൻ വാഴയിൽ, ജയ്‌സൺ കന്ന്കുഴി, റോബർട്ട് നെല്ലിക്കതെരുവിൽ, മാത്യു മണ്ഡപത്തിൽ എന്നിവർ നേതൃത്വം നൽകി.