Kodanchery

സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് കേരള ടീം ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി: മെയ് 7 മുതൽ 10 വരെ മഹാരാഷ്ട്രയിലെ കിർലോസ്കർവാഡി പലൂസ് സ്റ്റേഡിയത്തിൽ നടക്കുന്ന സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൻ്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു. 20 വീതം പുരുഷ വനിതാ താരങ്ങളാണ് നിലവിലെ നാഷണൽ ചാമ്പ്യൻമാരായ കേരള ടീമിൻ്റെ 7 ദിവസത്തെ ഒന്നാംഘട്ട പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.
കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പ് കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിൽ ഭരണസമതി അംഗം കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു.

സോഫ്റ്റ്ബേസ്ബോൾ സംസ്ഥാ സെക്രട്ടറി പി.എം എഡ്വേർഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന അസോസിയേഷൻ ട്രഷറർ ഷിജോ സ്കറിയ, ദേശീയ കായിക താരം സിബി മാനുവൽ, നോബിൾ കുര്യാക്കോസ്, സോഫ്റ്റ്ബേസ്ബോൾഅസോസിയേഷൻ ജില്ലാ സെക്രട്ടറി വിപിൻ സോജൻ, കേരള ടീം മാനേജർ സിന്ദു ഷിജോ എന്നിവർ പ്രസംഗിച്ചു. മെയ് 1ന് ആരംഭിക്കുന്ന 5 ദിവസത്തെ രണ്ടാംഘട്ട പരിശിലനത്തിനു ശേഷം കേരളത്തിൻ്റെ ജേഴ്സി അണിയുന്ന ടീം അംഗങ്ങൾ 6-ാം തിയതി മഹാരാഷ്ട്രയിലേക്ക് പുറപ്പെടും.

Related Articles

Leave a Reply

Back to top button