Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവമ്പാടിയിൽ ഇന്ന് 89 പേരുടെ ആന്റിജൻ ടെസ്റ്റ് നടത്തി, ഇതിൽ 9 പോസിറ്റീവ് കേസ് ഉൾപ്പെടെ ആകെ ഇന്ന് 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൽട്ട് ഇതുവരെ ലഭ്യമായിട്ടില്ല.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇപ്പോൾ ആകെ 81 പേർ വീടുകളിലും മൂന്നുപേർ ആശുപത്രികളിലും ആയി ചികിത്സയിലുണ്ട്.

1, 11, 14, 15, 17 വാർഡുകളിൽ ഒരാൾക്ക് വീതവും

2, 13 വാർഡുകളിൽ രണ്ടു പേർക്ക് വീതവും ഒമ്പതാം വാർഡിൽ അഞ്ചുപേർക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 240 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ഉള്ള നിർദ്ദേശം ആരാധനാലയങ്ങൾക്കും, സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച രേഖാമൂലം നൽകുമെന്നും പഞ്ചായത്ത് അറിയിച്ചു.

Related Articles

Leave a Reply

Back to top button