Kodanchery

ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണം പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി

കോടഞ്ചേരി :കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ് കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി.

കോടഞ്ചേരി അങ്ങാടിയിൽ വ്യാപാരികൾ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചെല്ലിക്കൊണ്ട് ഭീകരവിരുദ്ധ പ്രതിജ്ഞ നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ റോബർട്ട്‌ അറക്കൽ അധ്യക്ഷത
വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.ജെ ടെന്നിസൺ ചാത്തങ്കണ്ടം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഷൈസു ജോൺ അല്ലക്കുഴ, റോയ് തോമസ്, സന്തോഷ്‌ സെബാസ്റ്റ്യൻ, പോൾസൺ അറക്കൽ, ഷിനോയി പുല്ലോപള്ളിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button