Thiruvambady
സ്വകാര്യ ബസ്സും ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്

തിരുവമ്പാടി :തിരുവമ്പാടി – ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും ഇടിച്ചു രണ്ടുപേർക്ക് പരിക്ക്.ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റ ഓമശ്ശേരി തറോൽ സ്വദേശികളായ ഇസ്മായിൽ(50) റസാക്ക്(50) ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







