Mukkam
പ്ലസ് വൺ ഓറിയന്റേഷൻ ക്ലാസ് നടത്തി

മുക്കം : മുക്കം നഗരസഭയുടെയും മണാശ്ശേരി എംകെഎച്ച്എംഎംഒ ഹയർസെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഹയർസെക്കൻഡറി പ്രവേശനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്കായിരുന്നു ക്ലാസ്. ദിശാസൂചകം എന്നപേരിൽ നടന്ന ക്ലാസിൽ നഗരസഭയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഇ. സത്യനാരായണൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് മൻസൂർ കൊടിയത്തൂർ അധ്യക്ഷനായി. എം.പി. റോബിൻ ഇബ്രാഹിം, ഇ.കെ. മുഹമ്മദ് ഷമീർ എന്നിവർ ക്ലാസിന് നേതൃത്വംനൽകി. പ്രിൻസിപ്പൽ ഡോ. ഒ.വി അനൂപ്, പി. മീറാൻ എന്നിവർ സംസാരിച്ചു.







