Karassery

തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി; കാരശ്ശേരിയിൽ കോൺഗ്രസ് കൺവെൻഷൻ

കാരശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും, നാലരവർഷത്ത പഞ്ചായത്ത് ഭരണസമിതിയുടെ വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ നടത്തി. യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ കെ.ടി. മൻസൂർ ഉദ്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷനായി. ഡിസിസി നിർവാഹക സമിതിയംഗം എം.ടി. അഷ്റഫ്, ഡികെടിഎഫ്. സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോൻ, യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി ഷാഫി പുൽപ്പാറ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിശാൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. സ്മിത, ജംഷിദ് ഒളകര, റീന പ്രകാശ്, പി. പ്രേമദാസൻ, സാദിഖ് കുറ്റിപ്പറമ്പ്, തനുദേവ്, സി.വി. ഗഫൂർ, നിഷാദ് വിച്ചി, ഇ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button