Thiruvambady
തിരുവമ്പാടി ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി

തിരുവമ്പാടി : ജീവിതശൈലീ മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി.
വിദ്യാർഥികൾ വീടുകളിൽനിന്ന് കൊണ്ടുവന്ന പോഷകസമൃദ്ധമായ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ടായി. തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ ജോളി റോസ് അധ്യക്ഷയായി. പി.വി. ജിനു, ബിജു മാത്യു, സിസ്റ്റർ മരിയ, മുഹമ്മദ് മുസ്തഫ ഖാൻ, ലിസമ്മ ജോസഫ്, പുഷ്പവല്ലി എന്നിവർ സംസാരിച്ചു.