Kodiyathur
തെയ്യത്തുംകടവ്-കോട്ടമ്മൽ റോഡ് അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

കൊടിയത്തൂർ: പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതത്തിനും കാൽ നടയാത്രക്കും ബുദ്ധിമുട്ട് നേരിടുന്ന തെയ്യത്തുംകടവ് – കോട്ടമ്മൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെയ്യത്തുംകടവ്, കൊടിയത്തൂർ ബ്രാഞ്ചുകൾ എം.എൽ.എയ്ക്ക് നിവേദനം നൽകി.
സെക്രട്ടറിമാരായ എ.പി മുജീബ്, രാജൻ അടുപ്പശ്ശേരി, നാസർ കൊളായി, എൽ.ഡി.എഫ് കൺവീനർ കരീം കൊടിയത്തൂർ, ജാഫർ കെ.ടി, ഹക്കീം എം.ക എന്നിവരാണ് നിവേദനം നൽകിയത്. ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടിയെടുകൾ സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകിയതായി പ്രവർത്തകർ അറിയിച്ചു.







