Kodanchery

നിരന്നപാറ വാർഡ് പ്രതിഭ സംഗമം നടത്തി

കോടഞ്ചേരി: എസ്എസ്എൽസി,+2 പരീക്ഷകളിൽ വിജയിച്ച കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരന്നപാറ വാർഡിലെ കുട്ടികെളെ അനുമോദിക്കുന്നതിനും , തായ് വാനിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻ ഷിപ്പിൽ വെങ്കലമെഡൽ നേടിയ നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും പ്രദേശവാസിയുമായ റോബർട്ട് അറക്കലിനെ അഭിനന്ദിക്കുന്നതിനുമായി നിരന്നപാറയിൽ സി പി ഐ (എം) നിരന്നപാറ വാർഡ് കമ്മറ്റി സംഘടിപ്പിച്ച പ്രിതിഭാ സംഗമം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
മൊമന്റോ വിതരണവും എംഎൽഎ നിർവ്വഹിച്ചു.

മനോഹരൻ സി പി അധ്യക്ഷത വഹിച്ചു. പ്രൊഫസർ ചാക്കോ കാളംപറമ്പിൽ, സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആന്റണി, ലോക്കൽ കമ്മറ്റി സെക്രട്ടറി സാബു പി.ജി, റോബർട്ട് അറക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. എ.എസ് രാജു സ്വാഗതവും, ജോഷ്നി ഷിജി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button