Kodanchery

നിലമ്പൂർ ബൈ ഇലക്ഷനിൽ ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിന് ആഹ്ലാദപ്രകടനം നടത്തി

കോടഞ്ചേരി:കണ്ണോത്ത് മേഖലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ബൈ ഇലക്ഷനിൽ ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിന് വോട്ടർമാർക്കും മതേതര കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് നന്ദി അർപ്പിച്ചുകൊണ്ട് ആഹ്ലാദപ്രകടനം നടത്തി.

ബ്ലോക്ക് മെമ്പർ റോയി കുന്നപള്ളിയുടെ അധ്യക്ഷതയിൽ നടന്ന ആഹ്ലാദ പ്രകടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ജനദ്രോഹ സർക്കാരുകൾക്കെതിരെയുള്ള ജനകീയ വിജയമാണ് ഇത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ആഹ്ലാദപ്രകടന മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേളികൂടി, ബൂത്ത് പ്രസിഡണ്ട് മാരായ ജോയ് മോളെകുന്നേൽ, ദേവസ്യ പാപ്പാടിയിൽ, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബിബിൻ ചീരാംകുഴി, ഐഎൻടിയുസി നേതാവ് ജോസ് പോട്ടക്കൽ, കുര്യൻ തോമസ്, ടോം കുന്നപ്പള്ളി, തോമസ് വെമ്പള്ളി , മാമച്ചൻ മടത്തിപറമ്പിൽ, പീറ്റർ കാണിക്കുന്നിൽ, ജോബി ചക്കാല, ജബ്ബാർ വേഞ്ചേരി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button