Thiruvambady
പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോഡ്രൈവർ അറസ്റ്റിൽ

തിരുവമ്പാടി : ഒൻപതാം ക്ളാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. മുക്കത്തെ ഓട്ടോ ഡ്രൈവർ വല്ലത്തായ്പാറ മൂട്ടോളി രവി(56)യെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം രാവിലെ തിരുവമ്പാടി എസ്റ്റേറ്റ് റോഡിൽ ഓട്ടോയിൽവെച്ചാണ് സംഭവം. വിദ്യാർഥിയുടെ പരാതിയിലാണ് കേസെടുത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.