വിദ്യാർത്ഥികൾക്ക് ഒഴിവു സമയം കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ ‘സർഗ്ഗാലയം’ നിർമ്മിച്ച് നൽകി അധ്യാപകർ

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾക്ക് സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഒഴിവു സമയങ്ങളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനുമായി ‘സർഗ്ഗാലയം’ എന്ന പേരിൽ പുതിയൊരു ഇടം സജ്ജീകരിച്ച് നൽകി അധ്യാപകർ.പുതുതായി നിർമ്മിച്ച ഈ ഒരു പദ്ധതിയുടെ പ്രഥമ ലക്ഷ്യം കുട്ടികളിൽ വായനാ ശീലം വളർത്തുക എന്നതാണ്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു.കോടഞ്ചേരി ഫെഡറൽ ബാങ്ക് മാനേജർ എവിൻ അഗസ്റ്റിൻ ‘സർഗാലയ’ ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാർന്ന ശേഷികളും കഴിവുകളും ഉള്ള വിദ്യാർത്ഥികൾക്ക് അത് തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും ‘സർഗ്ഗാലയം’ സഹായകമാവട്ടെ എന്നും, പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന എല്ലാ കുട്ടികൾക്കും ഒരേ പോലെ ഒരേസമയം ഒന്നിച്ചിരുന്ന് വായിക്കുവാനും വായനയെ അറിയുവാനും പുതിയ ലോകങ്ങളിലേക്ക് ചിറകു വെച്ച് പറക്കാനും ഇതിലൂടെ സാധിക്കട്ടെ. എന്നും അദ്ദേഹം ആശംസിച്ചു.
തുടർന്ന് പി.ടി.എ പ്രസിഡന്റ് ടോണി പന്തലാടി കവിത എൻ കെ എന്നിവരും കുട്ടികൾക്ക് ആശംസകൾ നൽകി, സീനിയർ അസിസ്റ്റന്റ് അനീഷ് കെ എബ്രഹാം ചടങ്ങിൽ നന്ദി പറഞ്ഞു. അദ്ധ്യപകരായ ഫസ്‌ന എ പി, അലൻ ജോസ്ഫിൻ, റഊഫ്, അഖിൽ, നീരജ്, ആര്യ മുരളി, ഐറിൻ സജി, ശാലിനി, അനീഷാ സുനിൽ, സേതുലക്ഷ്മി ബ്രുതിമോൾ, സംഗീത, ഷീജ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.






