അൽഫോൻസ കോളജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

തിരുവമ്പാടി: അൽഫോൻസാ കോളേജിൽ 2025 ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. താമരശ്ശേരി രൂപത ബിഷപ്പ് മാർ. റെമിജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. വിദ്യാഭ്യാസത്തിലെ മികവ് ഒരിക്കലും അവഗണിക്കപ്പെടരുത്, അത് അംഗീകരിക്കപ്പെടുമ്പോൾകൂടുതൽ വളരാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. ഡനോജ് സെബാസ്റ്റ്യൻ ചടങ്ങിൽ പ്രസ്‌താവിച്ചു.
ഇംഗ്ലീഷ്, സൈക്കോളജി, ജേർണലിസം, ബിസിനസ്സ് അഡ്‌മിനിസ്ട്രേഷൻ, കോമേഴ്സ് എന്നീ വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. കൂടാതെ, ഒന്നാം വർഷ സർവകലാശാല പരീക്ഷയിൽ തൊണ്ണൂറു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾളെ അൽഫോൻസിയൻ മെറിറ്റ് സ്കോളർഷിപ്പ് നൽകി ആദരിച്ചു.
ചടങ്ങിൽ കോളേജ് മാനേജർ ഫാ. സ്‌കറിയ മങ്കരയിൽ, ഡയറക്ടർ ഫാ. ജോസഫ് പാലക്കാട്ട്, പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, ഡോ. ചാക്കോ കെ. വി., വിവിധ വകുപ്പ് മേധാവികൾ, യൂണിയൻ വൈസ് ചെയർപേഴ്‌സൺ സാനിയമോൾ ചാൾസ്, അനുമോൾ ജോസ് എന്നിവർ സംസാരിച്ചു. അഡ്‌മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം സി, റോബിൻ ജോർജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.