Anakkampoyil

വായനാവാര ഉദ്ഘാടനവും, പിടിഎ യോഗവും സംഘടിപ്പിച്ചു

ആനക്കാംപൊയിൽ : ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ വായനാവാര ഉദ്ഘാടനവും പിടിഎ ജനറൽ ബോഡിയും സംഘടിപ്പിച്ചു. വായനാവാര പരിപാടികൾ സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകൾക്ക് ജെ സി ഐ ഇന്റർനാഷണൽ മോട്ടിവേഷണൽ സ്പീക്കർ ശ്രീ കെ വി ജോർജ് നേതൃത്വം നൽകി. ഈ യോഗത്തിൽ 2025 – 26 അധ്യായന വർഷത്തേക്കുള്ള പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടത്തി.
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ റോയ് ജോസ്, എബി ദേവസ്യ, ആലീസ് വി തോമസ്, ജോസ്ന ജോസ്, മീനാക്ഷി ജെ ജെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Back to top button