Kodanchery
മുരിക്കിൻചാലിൽ മരംവീണ് ഗതാഗത തടസ്സം

കോടഞ്ചേരി : ശക്തമായ മഴയിലും കാറ്റിലും വലിയകൊല്ലി മുരിക്കിൻചാൽ റോഡിൽ മരം കടപുഴകിവീണ് ഗതാഗത തടസ്സമുണ്ടായി. മരംവീണ് പ്രദേശത്ത് മൂന്ന് എച്ച്ടി വൈദ്യുതത്തൂണുകൾ ഒടിഞ്ഞ് വൈദ്യുതിബന്ധം താറുമാറായി.
കോടഞ്ചേരിയിൽ മൂന്ന് ട്രാൻസ്ഫോർമറുകൾ തകരാറിലായി. വിവിധ ഭാഗങ്ങളിലായി പത്തിലേറെ വൈദ്യുതത്തൂണുകൾ ഒടിഞ്ഞിട്ടുണ്ട്. വലിയകൊല്ലി മുരിക്കിൻചാൽ മേഖലയിൽ വ്യാഴാഴ്ചയോടെയേ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.