Thiruvambady
നാട് ഇരുട്ടിൽ; കൂടരഞ്ഞിയിൽ ഹൈമാസ്റ്റ് ലൈറ്റിന് റീത്ത് വെച്ച് പ്രതിഷേധം

തിരുവമ്പാടി : കോൺഗ്രസ് മണ്ഡലം കമ്മിറ്റി അങ്ങാടിയിലെ ഹൈമാസ്റ്റ് ലൈറ്റിന് റീത്ത് വെച്ച് പ്രതിഷേധിച്ചു. കൂടരഞ്ഞി അങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും നന്നാക്കാൻ ഗ്രാമപ്പഞ്ചായത്തധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.ഇവ കണ്ണടച്ചിട്ട് മാസങ്ങളായി. യുഡിഎഫ് മെമ്പർമാർ പലതവണ ആവശ്യമുന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് സമരക്കാർ പറഞ്ഞു. മഴക്കാലമായതോടെ ദുരിതം വർധിച്ചു.
പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ അധ്യക്ഷനായി. മുക്കം ബ്ലോക്ക് പ്രസിഡന്റ് എം. സിറാജുദ്ദീൻ ഹൈമാസ്റ്റ് ലൈറ്റിന് റീത്ത് സമർപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. സണ്ണി കിഴുക്കാരക്കാട്ട്, മോളി തോമസ്, സിബു തോട്ടത്തിൽ, എ.പി. മണി, ഷാജി പൊന്നമ്പേൽ, ജോർജ് വലിയകട്ട, ജോർജ് തറപ്പേൽ, എൽസമ്മ കിടങ്ങേടത്ത്, ബോബി ഷിബു തുടങ്ങിയവർ സംസാരിച്ചു.