അഗസ്ത്യൻമുഴിയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം -വ്യാപാരികൾ

മുക്കം : അഗസ്ത്യൻമുഴിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
മിനി സിവിൽ സ്റ്റേഷനും അഗ്നിരക്ഷാനിലയവും സ്കൂളുകളുമടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അഗസ്ത്യൻമുഴി അങ്ങാടിയിൽ വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകളാണ് ദിവസേന എത്തിച്ചേരുന്നത്. പെരുമ്പടപ്പ് വ്യാപാര ഭവനിൽനടന്ന യോഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ഓർഗാനിക് കെമിസ്ട്രിക്ക് മദ്രാസ് ഐഐടിയിൽ പ്രവേശനംലഭിച്ച ശ്വേതാ സതീഷിനെയും ആദരിച്ചു. യോഗം കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ, എം.ടി. അസ്ലം, ടി.കെ. സുബ്രഹ്മണ്യൻ, പി.കെ. റഷീദ്, എ.കെ. ലത്തീഫ്, സുരേഷ് കുമാർ, കെ.പി. രമേശ്, ഷിജി അഗസ്റ്റിൻ, സി. പ്രമോദ്, മത്തായി മൈക്കിൾ, എ.സി. ബിജു എന്നിവർ സംസാരിച്ചു.