Mukkam
രക്തദാനക്യാമ്പ്

മുക്കം : മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എം.വി.ആർ. ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോബി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ജിജി ജോർജ് അധ്യക്ഷയായി.
പെൺകുട്ടികൾ ഉൾപ്പെടെ 40 പേർ ക്യാമ്പിൽ രക്തദാനം നടത്തി. ഡോ. അമിൽ ഹാരിസ്, എൻഎസ്എസ് സെക്രട്ടറി അലീനാ ഷാജി, ആൽബിൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ അഞ്ജലി, കെ.പി. ആതിര എന്നിവർ നേതൃത്വം നൽകി.