Kodanchery
ലഹരിക്കെതിരെ ജനകീയ സദസ്

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധവാരാചരണത്തിൻ്റെഭാഗമായി ജനകീയ സദസ് സംഘടിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗത്തിലെ രക്ഷിതാക്കൾ സ്കൂളിൽ സംഘടിച്ച് രാസലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തു. പരിപാടിക്ക് സ്കൂൾ PTA നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
ലഹരിയുടെ വിപത്ത് വിളിച്ചോതുന്നതായിരുന്നു.ഹെഡ്മാസ്റ്റർ ബിനു ജോസ്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.