ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

കോടഞ്ചേരി:ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുക്കുപണ്ട സ്വർണാഭരണ മാഫിയെ നേരിടാൻ കെ.എം.എൽ. ആക്ടിൽ ഭേദഗതി ചെയ്യണമെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.എ ജോസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് മോഹൻകുമാർ വി.ജി അധ്യക്ഷത വഹിച്ചു. ശ്രീലത സുനിൽകുമാർ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി സുനിൽകുമാർ പി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ നവജിത് കുമാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ .കെ .ഗോപു മുഖ്യപ്രഭാഷണം നടത്തി. ഇൻഷുറൻസിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസ്ഥാന ട്രഷറര്‍ ജയചന്ദ്രൻ മറ്റപ്പള്ളി, ഡിജറ്റലിസേഷനെ കുറിച്ച് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാജു പുളിക്കൻ, നടപടി ക്രമങ്ങളെ പറ്റി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ എ പി എന്നിവർ ക്ലാസുകൾ എടുത്തു. സംസ്ഥാന സെക്രട്ടറി സിബി സി, അലക്സാണ്ടർ എം.ഡി, ബേബിമോൻ , സജീവൻ എ ടി കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ നന്ദി പറഞ്ഞു.ജില്ലാ സമ്മേളനത്തിന് മുൻപായി താമരശ്ശേരി താലൂക് വാർഷിക ജനറൽ ബോഡി യോഗം നടന്നു.