Kodanchery
ഡോക്ടേഴ്സ് ദിനം ആചരിച്ചു

കോടഞ്ചേരി:നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്റർ നെല്ലിപ്പൊയിൽ പ്രദേശത്ത് ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരെ ഡോക്ടേഴ്സ് ദിനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു .
നെല്ലിപ്പൊയിൽ പ്രദേശത്തിന്റെ ആതുരസേവനരംഗത്ത് പതിറ്റാണ്ടുകൾ ആയി സേവനമനുഷ്ഠിക്കുന്ന വിമല ഹോസ്പിറ്റലിലെ ഡോക്ടർ പ്രഭാകരേയും പത്നി ഡോക്ടർ രേണുകയെയും, നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിൽ സേവനമനുഷ്ഠിക്കുന്ന മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിതയെയും, ആയുർവേദ ഡോക്ടർ ആയും യോഗ അധ്യാപികയായും സേവനമനുഷ്ഠിക്കുന്ന ഡോക്ടർ ആശയയും, ആണ് അവരുടെ ജോലി ഇടങ്ങളിൽ പോയി ആദരിച്ചത്..പ്രസ്തുത ചടങ്ങിൽ ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ പ്രസിഡൻറ് സാബു അവണൂർ, സെക്രട്ടറി ജിനേഷ് കുര്യൻ,ട്രഷറർ ജിജി കരുവികടയിൽ മറ്റ് ഓയിസ്ക മെമ്പർമാരും ചേർന്നാണ് ആദരം നൽകിയത്.