Kodanchery

ദീപിക ബാലസഖ്യം കോടഞ്ചേരി മേഖല പ്രവർത്തന വർഷ ഉദ്ഘാടനവും ലഹരി വിരുദ്ധ കിക്ക് ഔട്ട് ക്യാമ്പയിനും നടത്തി

കോടഞ്ചേരി : ദീപികബാലസഖ്യം മേഖല തല പ്രവർത്തനവർഷ ഉദ്ഘാടനവും ലഹരി വിരുദ്ധ കിക്ക് ഔട്ട് ക്യാമ്പയിനും കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ഡിസിഎൽ സോൺ കോർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോടഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കെ.ഒ ഉദ്ഘാടനം ചെയ്തു. ഫാ. റോയി കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാർഥി സമൂഹമൊട്ടാകെ ലഹരിക്കെതിരെ അവബോധമുള്ളവരായി വളർന്നു വരേണ്ടതിൻ്റെ ആവശ്യകത, സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ, അദ്ദേഹം വിശദീകരിച്ചത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരിവിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ഡി.സി. എൽ സ്കൂൾ രക്ഷാധികാരി പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ എഫ്.സി.സി , ഡി. സി. എൽ ശാഖ ഡയറക്ടർ അശ്വതി സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ജിസ്സി.പി ജോസഫ്, അധ്യാപകരായ ആഷ്ലിൻ ജോൺസൺ , ഷെറിൻ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button