Kodiyathur
ഫോസ 2001 ബാച്ച് ഉന്നത വിജയികളെ ആദരിച്ചു

കൊടിയത്തൂർ: പ്രതിഭാദരം എന്ന പേരിൽ പി.ടി.എം ഹൈസ്കൂൾ പൂർവ വിദ്യാർത്ഥികളായ 2001 ബാച്ച് (ഫോസ 2001) ഉന്നത വിജയികളായ വിദ്യാർഥികളെ ആദരിച്ചു. ബാച്ച് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാമിന്റെ ഭാഗമായി ബാച്ച് അംഗങ്ങളുടെ വിവിധ കലാ പ്രകടനങ്ങൾ നടന്നു. പ്രോഗ്രാമിന് ഫോസ 2001 ബാച്ച് കമ്മറ്റി അംഗങ്ങളായ നസീർ മണക്കാടി, ഫൈസൽ, നൗഷീർ, നസ്രു, ഷംസു, പ്രജോഷ്, ജെസ്‌നി, സജ്‌ന, റസീന, ജാഫർ എന്നിവർ നേതൃത്വം നൽകി.