Thiruvambady

തിരുവമ്പാടിയിൽ ഓണചന്ത ആരംഭിച്ചു

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ചന്ത തിരുവമ്പാടി ഗ്രാമ പഞ്ചായത് ബസ് സ്റ്റാൻഡിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ഏ അബ്ദുറഹിമന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ഷൈനി ബെന്നി ഏറ്റു വാങ്ങി. നാടൻ ഉൽപ്പന്നങ്ങളുടെ വില്പന ജോസ് കരോട്ടുമല ഏറ്റു വാങ്ങി.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ലിസ്സി എബ്രഹാം, രാജു അമ്പലത്തിങ്കൽ, റംല ചോലക്കൽ, വാർഡ് അംഗങ്ങളായ ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, ഷൌക്കത്തലി, മുഹമ്മദ്‌, മേഴ്‌സി പുളിക്കാട്ടു, ലിസ്സി സണ്ണി, കാർഷിക വികസന സമിതി അംഗങ്ങൾ ആയ ഗോപിലാൽ, ഷിബു ചെമ്പനാനി, മോഹനൻ മണിയങ്ങാട്, ജോർജ്, എന്നിവർ ആശംസ അർപ്പിച്ചു. കൃഷി ഓഫീസർ മുഹമ്മദ്‌ ഫാസിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് രജീഷ് കെ കെ നന്ദിയും പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button