ചിരകാല സ്വപ്നം യാഥാർത്ഥ്യമായി; അത്താണിക്കൽ – തേക്കുതോട്ടത്തിൽ – ചാലിയാർ റോഡ് നാട്ടുകാർക്കായി തുറന്ന് കൊടുത്തു

ചെറുവാടി: പ്രദേശത്ത്ക്കാരുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽപെട്ട അത്താണിക്കൽ – തേക്കു തോട്ടത്തിൽ – ചാലിയാർ റോഡ് യാഥാർത്ഥ്യമായി. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,50,000 രൂപ ചിലവഴിച്ചാണ് കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യമാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉൽഘാടനം ചെയ്തു, വാർഡ് മെമ്പർ മജീദ് രിഹ്‌ല അദ്ധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് അംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ, സുഹ്റ വെള്ളങ്ങോട്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഷ്റഫ് കൊളക്കാടൻ, എൻ. മുഹമ്മദ്, മോയിൻ ബാപ്പു, പി.കെ.സി കുഞ്ഞോയി, യൂസുഫ് പാറപ്പുറത്ത്, എസ്.എ നാസർ, സലീം കുറുവാടങ്ങൽ, ഷറഫലി ചെറുവാടി, മെഹബൂബ് പുത്തലത്ത്, ഷരീഫ് കൂട്ടകടവത്ത്, മാണി പഴംപറമ്പ്, ബഷീർ കുന്താണിക്കാവിൽ , മുസ്തഫ കൊളക്കാടൻ, സുഹ്റ പുത്തൻ വീട്ടിൽ തുടങ്ങിയവർ സംസാരിച്ചു







