മക്കളോടൊപ്പം – രക്ഷിതാക്കൾക്കായി ക്ലാസ്സുകൾ സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി മക്കളോടൊപ്പം എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.
കുന്നമംഗലം റിട്ട. അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസറും, കുഴിമണ്ണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലും, കേരള സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും, മികച്ച ഗണിത അധ്യാപകനുമായ പോൾ കെ ജെ ക്ലാസ്സ് നയിച്ചു.കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികൾക്കായി നിർദ്ദേശിച്ചിട്ടുള്ള ” സ്വയമറിയുക “എന്ന പരിപാടിയുടെ ഭാഗമായാണ് രക്ഷിതാക്കൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചത്. മികച്ച പേരന്റിങ്ങിലൂടെ തങ്ങളുടെ കുട്ടികളെ കൂടുതൽ മനസ്സിലാക്കി പഠന മേഖലയിലും കലാകായികമേളയിലും കുട്ടികളെ കൂടുതൽ ഊർജ്ജസ്വലരാക്കാനുള്ള മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വത്തെ കൂടുതൽ അടുത്തറിയാൻ ക്ലാസ്സിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് സാധിച്ചു.ബോട്ടണി അദ്ധ്യാപികയും സൗഹൃദ കോർഡിനേറ്ററുമായ രാജി ജോസഫ് നന്ദി ഏവർക്കും അറിയിക്കുകയും ചെയ്തു.







