Thiruvambady
മസ്തിഷ്‌ക ജ്വരം; ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ജലാശയങ്ങൾ ശുചീകരിച്ചു

തിരുവമ്പാടി : നിലവിൽ കേരളത്തിൽ പടർന്നു പിടിക്കുന്ന അമീബിക് മസ്തിഷ്ക്ക ജ്വരം തടയുന്നതിനായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ജലാശയങ്ങൾ ശുചീകരിക്കുന്ന പ്രവൃത്തിയുടെ തിരുവമ്പാടി ഈസ്റ്റ് മേഖല തല ഉദ്ഘാടനം ഇലഞ്ഞിക്കലിൽ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ഇ.അരുൺ നിർവ്വഹിച്ചു.
40 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പൊതു കുളങ്ങൾ ആണ് ശുചീകരിച്ചത്. ബ്ലോക്ക് വൈ.പ്രസിഡൻ്റ് അജയ് ഫ്രാൻസി, മേഖല സെക്രട്ടറി മോബിൻ പിഎം, പ്രസിഡൻ്റ് മിഥുൻ സാരംഗ്, സോനു ജോസഫ്,മെവിൻ പിസി, നവ്യദാസ്, സുജിത്ത്, ജസ്‌ലിൻ, ജിനിഷ്, ജെറിൻ തുടങ്ങിയവർ പങ്കാളികളായി.







