Mukkam

ക്യാമ്പസ് ക്രോണിക്കിൾ’ ഡിജിറ്റൽ മാഗസിൻ പ്രകാശനം

മുക്കം: ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും, വിദ്യാലയത്തിലെ വിവിധ പരിപാടികളും കോർത്തിണക്കി തയ്യാറാക്കിയ ‘ക്യാമ്പസ് ക്രോണിക്കിൾ’ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മടയിയാണ് പ്രകാശനം നിർവഹിച്ചത്.

വിദ്യാഭ്യാസ വാർത്തകളും, സംഭവങ്ങളും, കുട്ടികളുടെ ചിന്തകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓൺലൈൻ വാർത്താബുള്ളറ്റിനാണ് ‘ക്യാമ്പസ് ക്രോണിക്കിൾ’. സി.ബി.എസ്.ഇ. ന്യൂഡൽഹി അംഗീകാരമുള്ള ഈ വിദ്യാലയം കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് എന്നും പ്രോത്സാഹനം നൽകാറുണ്ട്. പ്രകാശന ചടങ്ങിൽ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു.

പ്രിൻസിപ്പൽ നജീബ് റഹ്മാൻ എ. ടി അധ്യക്ഷനായി. വൈസ് പ്പ്രിൻസിപ്പൽ ഹാജറ പി.കെ,ഫ്ലൈ ഹൈ HOD ഷംന, മാഗസിൻ എഡിറ്റർ ശോഭന, സ്റ്റുഡന്റ് എഡിറ്റർ മുസാഫിർ അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button