Karassery

എം.കെ. പ്രേംനാഥ് പൊതുപ്രവർത്തകർക്ക് മാതൃക ; വി. കുഞ്ഞാലി

കാരശ്ശേരി : സോഷ്യലിസ്റ്റും ആർജെഡി നേതാവുമായിരുന്ന എം.കെ. പ്രേംനാഥിന്റെ പൊതുജീവിതവും രാഷ്ട്രീയപ്രവർത്തനവും പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃകയാണെന്ന് മുക്കം വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി പറഞ്ഞു. പ്രേംനാഥിന്റെ ഫോട്ടോ ട്രസ്റ്റ് ഓഫീസിൽ അനാച്ഛാദനംചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലി. ലാളിത്യവും സ്നേഹവും മുഖമുദ്രയാക്കിയ അദ്ദേഹം അഴിമതിയുടെ കറപുരളാത്ത വ്യക്തിയുമായിരുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവും നിലനിർത്താൻ എന്നും ഉറച്ചുപോരാടിയ ഉന്നതവ്യക്തിത്വത്തിന് ഉടമയുമായിരുന്നു .

ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷനായി. പി.എം. തോമസ് പ്രേംനാഥ് അനുസ്മരണപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം രാജിതാ മൂത്തേടത്ത്, വിൽസൺ പുല്ലുവേലി, എൻ. അബ്ദുൽ സത്താർ, ഇളമന ഹരിദാസ്, പിടിസി മുഹമ്മദ്, മനോജ് മൂത്തേടത്ത്, നീരിലാക്കൽ മുഹമ്മദ്, നജീബ് കരിപ്പൊടി, പി.സി. മൊയ്തീൻകുട്ടി, ടി.പി. റസാക്ക്, മുനീർ ഇളയിടത്ത്, നാസർ ചക്കുംതൊടി, സുബൈർ അത്തൂളി, എ.പി. മോയിൻ, രാജേഷ് പൊട്ടിയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button