Mukkam

ശാസ്ത്രവിസ്മയം സംഘടിപ്പിച്ചു

മുക്കം : നവോദയ ഗ്രന്ഥശാല ബാലവേദിയുടെയും മുക്കം നഗരസഭാ കുടുംബശ്രീ ബാലസഭയുടെയും ആഭിമുഖ്യത്തിൽ മുത്താലത്ത് സംഘടിപ്പിച്ച ശാസ്ത്രവിസ്മയം ശ്രദ്ധേയമായി. മുത്താലം ഷാൻഗ്രില കൺവെൻഷൻ സെൻററിൽ നടത്തിയ പരിപാടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുരേന്ദ്രൻ ചെത്തുകടവ് ‘ശാസ്ത്രവിസ്മയം’ (ശാസ്ത്ര മാജിക്) അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.

ചെറുപരീക്ഷണങ്ങളിലൂടെയും മാജിക്കിലൂടെയും കുട്ടികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നവോദയ ഗ്രന്ഥശാല പ്രസിഡൻറ്് കെ. നാരായണൻ നമ്പൂതിരി അധ്യക്ഷനായി. എം. സുനീർ, സി.ടി. ഷിജു, കുടുംബശ്രീ സിഡിഎസ് വൈസ്ചെയർപേഴ്സൺ സി.ടി. ശ്രീതി, ചിത്ര ശ്രീകലേഷ്, ഉണ്ണികൃഷ്ണൻ മുണ്ടേരി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button