Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10541 ആയി. 6564 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1113 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 9

കോട്ടൂര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
താമരശ്ശേരി – 1
ഉണ്ണികുളം – 1
വില്യാപള്ളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

ബാലുശ്ശേരി -1
ചാത്തമംഗലം -1
ഫറോക്ക് -1
കോട്ടൂര്‍ -1
കോഴിക്കോട് കോര്‍പ്പറേഷന്‍ -4
നരിക്കുനി -1
രാമനാട്ടുകര -1
തിരുവള്ളൂര്‍ -1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 19

ചാത്തമംഗലം -1
ചെങ്ങങ്ങോട്ട്കാവ് -1
ചെറുവണ്ണൂര്‍ -1
ഏറാമല -1
കാക്കൂര്‍ -1
കാരശ്ശേരി -1
കൊടുവള്ളി -3
കോഴിക്കോട് കോര്‍പ്പറേഷന്‍ -1
നന്മണ്ട -1
നരിക്കുനി -1
നൊച്ചാട് -2
ഒളവണ്ണ -1
പയ്യോളി -1
താമരശ്ശേരി -2
വില്യാപള്ളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 211

(ബേപ്പൂര്‍, ഈസ്റ്റ്ഹില്‍, കുതിരവട്ടം, കാരപ്പറമ്പ്, നടക്കാവ്, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, കരുവിശ്ശേരി, ഗോവിന്ദപുരം, വെസ്റ്റ്ഹില്‍, വേങ്ങേരി, മായനാട്, പൊറ്റമ്മല്‍, കണ്ണഞ്ചേരി, മാങ്കാവ്, ചെലവൂര്‍, ഉമ്മളത്തൂര്‍, വെളളിമാട്കുന്ന്)

ബാലുശ്ശേരി – 10
ഏറാമല – 12
ഫറോക്ക് – 51
കാരശ്ശേരി – 9
കൊടുവള്ളി – 47
കൂരാച്ചുണ്ട് – 7
കൊട്ടൂര്‍ 63
കുന്നുമ്മല്‍ – 11
മേപ്പയ്യൂര്‍ – 10
മുക്കം – 16
നരിക്കുനി – 10
ഒളവണ്ണ – 22
പനങ്ങാട് – 5
പെരുവയല്‍ – 10
തലക്കുളത്തൂര്‍ – 16
താമരശ്ശേരി – 15
തിരുവള്ളൂര്‍ – 25
തിരുവമ്പാടി – 5
ഉണ്ണികുളം – 17
വടകര – 5
വില്യാപ്പള്ളി – 13

ജില്ലയില്‍ 31,749 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 894 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31,749 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,07,122 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 561 പേര്‍ ഉള്‍പ്പെടെ 3,564 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 759 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
8,099 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 4,21,913 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 4,19,639 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,93,551 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 2,274 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 433 പേര്‍ ഉള്‍പ്പെടെ ആകെ 2,838 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 516 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 2,227 പേര്‍ വീടുകളിലും 95 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 10 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 43,405 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Back to top button