Puthuppady
ലിസ കോളേജിൽ ഇന്റർസ്കൂൾ ഫെസ്റ്റ് നടത്തി

പുതുപ്പാടി : കൈതപ്പൊയിൽ ലിസാ കോളേജിൽ നടന്ന ഇന്റർസ്കൂൾ ഫെസ്റ്റിൽ ഇരുപതോളം വിദ്യാലയങ്ങളിൽ നിന്നായി 250-ഓളം കുട്ടികൾ പങ്കെടുത്തു. ഫുട്‌ബോൾ ടൂർണമെന്റും എട്ട് ഇനങ്ങളിലായി സ്റ്റേജ് മത്സരങ്ങളും നടന്നു. കൈതപ്പൊയിൽ കലിഫ് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പും ഫുട്‌ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫുട്‌ബോൾ ടൂർണമെന്റിൽ പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ രണ്ടാമതെത്തി. കോളേജ് മാനേജർ ഫാ. പോൾ മുണ്ട്മൂഴിക്കര, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, ഡയറക്ടർ ഫാ. നിജു തലച്ചിറ, വൈസ് പ്രിൻസിപ്പൽ ഫാ. സെബിൻ ചിറമൽ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.






