Thiruvambady

തി​രു​വ​മ്പാ​ടി-പു​ല്ലൂ​രാം​പാ​റ റോ​ഡി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​ത് മാർഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്നതായി പരാതികൾ ഉയരുന്നു.

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ലെ വിവിധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളായ ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവ സ്ഥി​തി ചെ​യ്യു​ന്ന മേ​ഖ​ല​യി​ലെ റോ​ഡി​ൽ വ​ലി​യ കോ​ൺ​ക്രീ​റ്റ് ബീ​മു​ക​ളും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും നി​ര​ത്തി​യി​ട്ട് റോ​ഡി​ന് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്നതായി പരാതി. അ​ഗ​സ്ത്യ​ൻ​മു​ഴി- കൈ​ത​പ്പൊ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ വ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ർ​ദ്ദി​ഷ്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്കു​ള്ള ​റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താണ് തടസ്സം സൃഷ്ടിക്കുന്നത്.

മ​ല​യോ​ര മേ​ഖ​ല​യാ​യ ആ​ന​ക്കാം​പൊ​യി​ൽ, പു​ല്ലൂ​രാം​പാ​റ, പു​ന്ന​ക്ക​ൽ, മു​ത്ത​പ്പ​ൻ​പു​ഴ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൃ​ഷി​ഭ​വ​ൻ വ​രെ നാ​മ​മാ​ത്ര​മാ​യെ​ങ്കി​ലും ടാ​ർ റോ​ഡ് ഉ​ണ്ടാ​യി​രു​ന്ന ഇ​വി​ടം നി​ർ​ദി​ഷ്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്കു​ള്ള 10 മീ​റ്റ​ർ റോഡി​നു​വേ​ണ്ടി പൊ​ളി​ച്ചതുമുതൽ പ്രദേശവാസികൾ ദുരിതത്തിലാണ്.

Related Articles

Leave a Reply

Back to top button