Thiruvambady
സ്ഥാനാർഥി മർദനമേറ്റ് ആശുപത്രിയിൽ

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ മരഞ്ചാട്ടി വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് സെബാസ്റ്റ്യനെ ബൈക്കിലെത്തിയ സംഘം കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചതായി പരാതി.
ചൊവ്വാഴ്ച രാത്രി 12 മണിയോടെ മാങ്കയത്ത് വീടിനു സമീപമാണ് സംഭവം. മുന്നണിയോഗം കഴിഞ്ഞ് വീട്ടിലേക്കു പോകവേയാണ് ആക്രമണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവാണ്. കൈയ്ക്കും നെറ്റിയിലും മുറിവുണ്ട്. തങ്ങൾക്കെതിരേ മത്സരിക്കുമെടായെന്ന് ചോദിച്ചായിരുന്നു ഹെൽമെറ്റ് ധരിച്ചെത്തിയവർ ആക്രമിച്ചതെന്ന് ജെയിംസ് പറഞ്ഞു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







