Karassery

പ്രകടനപത്രിക പ്രകാശനംചെയ്തു

കാരശ്ശേരി : ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി മിസ്ഹബ് കീഴരിയൂരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചാണ്ടി ഉമ്മൻ എംഎൽഎ ഡിവിഷൻ കമ്മിറ്റി ചെയർമാൻ സി.ജെ. ആന്റണിക്ക് നൽകി പ്രകാശനംചെയ്യുന്നു. കെപിസിസി ജന. സെക്രട്ടറി കെ. ജയന്ത്, മിസ്ഹബ് കീഴരിയൂർ, ഡിവിഷൻ കമ്മിറ്റി ജന. കൺവീനർ യൂനുസ് പുത്തലത്ത് തുടങ്ങിയവർ പങ്കെടുത്തു.

കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പ്രകാശനംചെയ്തു.ചടങ്ങിൽ ഡിസിസി സെക്രട്ടറി സി.ജെ. ആന്റണി, എം. സിറാജൂദ്ദീൻ, എൻ.കെ. അഷ്‌റഫ്, കെ.ടി. മൻസൂർ, കെ.പി. സുബ്രഹ്മണ്യൻ, ഷാബുസ്‌ അഹമ്മദ്, എൻ. ജമാൽ, യു.പി. മമ്മദ്, സി.കെ. നജീബ്, മജീദ് രിഹല, മോയിൻ ബാപ്പു, കസ്ന ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button