Karassery

പാറത്തോടിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാറത്തോടിൽ ചൊവ്വാഴ്ച രാവിലെയെത്തിയ യുഡിഎഫിന്റെ അനൗൺസ്‌മെന്റ് വാഹനത്തിലെ അനൗൺസറായ സാദിഖ് കുറ്റിപ്പറമ്പിന് മർദനമേറ്റതായി പരാതിയുണ്ട്. സാദിഖ് മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സതേടി. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്ന് സാദിഖ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി യുഡിഎഫിന്റെ പ്രചാരണബോർഡുകളും കൊടിയും കത്തിച്ചിരുന്നു. ഇത് അന്വേഷിക്കാൻചെന്ന മുക്കം പോലീസ് സംഘർഷംനടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.

അതേസമയം, സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് പ്രവർത്തകർതന്നെയാണ് പ്രചാരണബോർഡുകൾ കത്തിച്ചതെന്നും അനൗൺസ്‌മെന്റ് വാഹനത്തിലെത്തിയ ആൾ ചീത്തപറഞ്ഞതിനെ എതിർത്തപ്പോൾ സിപിഎം പ്രവർത്തകനായ കിഷോറിനെയാണ് മർദിച്ചതെന്നും എൽഡിഎഫ് ആരോപിച്ചു.

Related Articles

Leave a Reply

Back to top button