തദ്ദേശ തെരഞ്ഞെടുപ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 72.41 ശതമാനം വോട്ട് രേഖപ്പെടുത്തി

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളിൽ ആകെ 29785 വോട്ടർമാരാണ് നിലവിൽ ഉള്ളത് അതിൽ ഇന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 21568 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ശതമാനം കണക്കുകൂട്ടുമ്പോൾ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 72.41% വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാർഡ് തലത്തിൽ ലഭിച്ച വോട്ടിന്റെ ശതമാനം താഴെ കൊടുക്കുന്നു.
ഒന്നാം വാർഡ് ചിപ്പിലിത്തോട് 72.04%, രണ്ടാം വാർഡ് നൂറാംതോട് 81.75%, മൂന്നാം വാർഡ് ചെമ്പുകടവ് 78.71%, വാർഡ് 4 തുഷാരഗിരി 76.27%, വാർഡ് 5 മീൻമുട്ടി 66.53%, വാർഡ് 6 നെല്ലിപ്പൊയിൽ 66.99%, വാർഡ് 7 കൂരോട്ട്പാറ 70.73%, വാർഡ് 8 മഞ്ഞുവയൽ 67.51%, വാർഡ് 9 വലിയകൊല്ലി 71.43%, വാർഡ് 10 കോടഞ്ചേരി സൗത്ത് 68.68%, വാർഡ് 11 മുറം പാത്തി 80.85%, വാർഡ് 12 വേളങ്കോട് 73.23%, വാർഡ് 13 മൈക്കാവ് 72.19%, വാർഡ് 14 കരിമ്പാലക്കുന്ന് 70.27%, വാർഡ് 15 കാഞ്ഞിരാട് 69.81%, വാർഡ് 16 നിരന്നപാറ 73.78%, വാർഡ് 17 കോടഞ്ചേരി നോർത്ത് 69.93%, വാർഡ് 18 തെയ്യപ്പാറ 77.66%, വാർഡ് 19 കണ്ണോത്ത് സൗത്ത് 66.04%,വാർഡ് 20 കണ്ണോത്ത് നോർത്ത് 75.74%, വാർഡ് 21 കളപ്പുറം 78.27%. കോടഞ്ചേരി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് നൂറാംതോട് വാർഡ് രണ്ടിലാണ് 81.75%, രണ്ടാംസ്ഥാനത്ത് വാർഡ് 11 മുറംപാത്തി 80.85% ശതമാനമാണ്.







