Thiruvambady
തിരുവമ്പാടി പഞ്ചായത്ത് വീണ്ടും യു ഡി എഫിന്

തിരുവമ്പാടി: വാശിയേറിയ പോരാട്ടത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിർത്തി.
ആകെയുള്ള 19 സീറ്റുകളിൽ 9 വീതം സീറ്റുകൾ ഇരുമുന്നണികളും നേടിയപ്പോൾ ഒരു സീറ്റ് സ്വതന്തൻ നേടി.
സ്വതന്ത്രനായി മത്സരിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ പല്ലാട്ട് യു ഡി എഫിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഇതോടെ പഞ്ചായത്തിൽ യു ഡി എഫ് – ന് ഭരണത്തുടർച്ച ഉറപ്പായി.







