Kodanchery

നൂറാംതോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

കോടഞ്ചേരി : നൂറാംതോട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവിൻ്റേയും മാർ യൗസേപ്പിതാവിൻ്റേയും വി. സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ മഹോത്സവം 2026 ജനുവരി 2,3,4 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. തിരുനാളിന്റെ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജോർജ് മുണ്ടക്കൽ നിർവഹിച്ചു.

2026 ജനുവരി 3 ശനി വൈകിട്ട് 5.00 ന് ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ. ജോയർ കുമ്പുക്കൽ, 6:30 ന് വട്ടച്ചിറ കുരിശുപള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം. വചന സന്ദേശം ഫാ. ജിന്റോ വരകിൽ
8.00 ന് വാദ്യമേളങ്ങൾ, ആകാശവിസ്മയം 9.00 ന് സാമൂഹിക നാടകം കോഴിക്കോട് സങ്കീർത്തയുടെ കാലം പറക്കണ്

2026 ജനുവരി 4 ഞായർ രാവിലെ 10.00 ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ. ഷിറിൽ അറക്കൽ വി.സി.
വചനസന്ദേശം: ഫാ. ജോജോ മാരിപ്പാട്ട് വി.സി. 11.30 ന് തിരുനാൾ പ്രദക്ഷിണം (നൂറാംതോട് കുരിശടിയിലേക്ക്) തുടർന്ന് സ്നേഹവിരുന്ന്.

Related Articles

Leave a Reply

Back to top button