Kodanchery

പതങ്കത്ത് ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായെങ്കിലും മുക്കത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. കുന്നപ്പള്ളി മത്തായി, ബഥനി കോൺവെന്റ്, കുഴിമറ്റത്തിൽ ജോൺ എന്നിവരുടെ കൃഷി ഭൂമിയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമായി. മിനാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പുറകുവശത്തെ മതിൽക്കെട്ടിലാണ് കൂടുതലായി തീ പടർന്നത്.

ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, കോടഞ്ചേരി എസ് ഐ ബെന്നി സി.ജെ,മുക്കം ഫയർഫോഴ്സ്,നാട്ടുകാർ എന്നിവർ പി അണയ്ക്കുന്നതിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button