LocalThiruvambady
ദുരിത മോചന സമരം നടത്തി.

തിരുവമ്പാടി: കൈതപ്പോയിൽ അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പി ഡബ്ള്യു ഡി ഓഫീസിനു മുന്നിൽ ദുരിത മോചന സമരം നടത്തി.
ജനങ്ങളെ ദുരിതത്തിലാക്കികൊണ്ടുള്ള പ്രവർത്തനങ്ങൾ അവസാനിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗവും മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റുമായ സി കെ കാസിം പറഞ്ഞു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വി പി എ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, ട്രഷറർ നിസാം കാരശ്ശേരി, ശിഹാസ് ഇല്ലിക്കൽ, അറഫി കാട്ടിപരുത്തി, നൗഫൽ പുതുക്കുടി, മുസ്തഫ കമാൽ, കോയ പുതുവയൽ, റഫീഖ് തെങ്ങിൻചാലിൽ, ഫസൽ കൊടിയത്തൂർ, ജൗഹർ പുന്നക്കൽ, നിഷാദ് ഭാസ്ക്കർ, ശിഹാദ് പി എം തുsങ്ങിയവർ സംസാരിച്ചു.







