Kodanchery
69 മത് ദേശീയ സ്കൂൾ ഗെയിംസിന്റെ കോച്ചായി തിരഞ്ഞെടുത്തു

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിലെ കായികധ്യാപകനായ ബേസിൽ സി എസിനെ ഗുജറാത്തിൽ വച്ച് നടക്കുന്ന 69 മത് ദേശീയ സ്കൂൾ ഗെയിംസിന്റെ കോച്ചായി തിരഞ്ഞെടുത്തു.
കേരള സീനിയർ ഹാൻഡ്ബോൾ ടീമിന്റെ കോച്ചായി സേവനമനുഷ്ടിച്ചു വരുകയായിരുന്ന അദേഹത്തിന്റെ പ്രവർത്തന മികവിന്റെ മറ്റൊരു അംഗീകാരമാണ് ഈ പുതിയ ചുമതല. ബേസിലിന്റെ ഈ മികവാർന്ന നേട്ടത്തിൽ പി ടി എയും സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു.







